മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ലക്ഷ്മണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകമണമെന്ന് ലക്ഷ്ണയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ലക്ഷ്മണിനെ ജാമ്യത്തില്‍ വിട്ടു. കേസില്‍ ഐജി നാലാം പ്രതിയാണ്. തട്ടിപ്പുകേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും, അതിനാല്‍ ഐജി ലക്ഷ്മണയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നോട്ടിസ് പ്രകാരം രാവിലെ 11 മണിക്കു തന്നെ ഐജി ലക്ഷ്മണ്‍ കളമശേരി െ്രെകംബ്രാഞ്ച് ഓഫിസില്‍ ഹാജരായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.