പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഒളിവില്‍ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജിയില്‍ വിധി പറയുക. പരാതിക്കാരനെ ഷാജന്‍ സ്‌കറിയ അപകീര്‍ത്തിപ്പെടുത്തിയതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഷാജന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.