തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ വസ്തുതാപരമായ വിശദീകരണം നല്‍കാതെ പ്രസംഗം നീട്ടിവലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് മണിക്കൂര്‍ പിന്നിട്ട മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായ ഉത്തരമില്ലാതായതോടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധം കനപ്പിച്ച്. ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്.
പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്‍ എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു. വിമര്‍ശനങ്ങള്‍ ആകാം പക്ഷേ അപവാദ പ്രചാരണം ആകരുതെന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രി ജലീലിനെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി. കെ ടി ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി, കിറ്റ് വിതരണത്തിനായി കോണ്‍സുല്‍ ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചതെന്നും ഒരു നിയമ ലംഘനവും ജലീല്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു.
അതേസമയം മറുപടി ചുരുക്കണമെന്ന ആവിശ്യവുമായി ചെന്നിത്തല ഇടപെട്ടു. മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.