X

‘വിദ്യാര്‍ത്ഥി വിരുദ്ധ ഉത്തരവ്’: നെക്സ്റ്റ് പരീക്ഷാ ഗസറ്റിനെയും എന്‍.എം.സി ചട്ടങ്ങളെയും എതിര്‍ത്ത് വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും

നെക്സ്റ്റ് പരീക്ഷയ്ക്കായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് റെഗുലേഷന്‍സ് 2023 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ നെക്സ്റ്റ് പരീക്ഷാ പാറ്റേണ്‍, ഷെഡ്യൂള്‍, മാര്‍ക്കിംഗ് സ്‌കീം, യോഗ്യതയേയും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും മെഡിസിന്‍ പ്രാക്ടീസിനുമുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) പി.ജിക്ക് പകരമായിരിക്കും പരീക്ഷ.

നിരവധി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും നെക്സ്റ്റ് പരീക്ഷ ഗസറ്റിനെ എതിര്‍ക്കുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചിലര്‍ ഇത് എന്‍.എം.സി ആക്ട് 2019 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, മറ്റുള്ളവര്‍ പരീക്ഷാ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ എടുത്തുകാണിക്കുകയാണ് ഉണ്ടായത്.

 

webdesk14: