X

സനാതന വിരുദ്ധ പരാമര്‍ശം: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ പകര്‍ച്ചവ്യാധിയോട് ഉപമിച്ചുള്ള പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്റെ പരാതിയില്‍ ഡല്‍ഹി പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്‌നാട് മന്ത്രിയും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തിനെതിരെ സംസാരിച്ചത്. ഇത് തുടച്ചുനീക്കുകയാണ് വേണ്ടതെന്നും ഡെങ്കി പോലെ കൊറോണ പോലെ ഇത് തുടച്ചുനീക്കണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

 

webdesk11: