ലഖ്‌നോ: സ്ത്രീ സുരക്ഷക്കെന്ന വ്യാജേന മുസ്‌ലിം യുവാക്കള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവിഷ്‌കരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പേര് മാറ്റുന്നു. നാരി സുരക്ഷ് ബല്‍ (സ്ത്രീ സംരക്ഷണ സേന) എന്നാണ് ആന്റ് റോമിയോ സ്‌ക്വാഡിന്റെ പുതിയ പേര്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി അധികാരമേറ്റതിനു പിന്നാലെയാണ് സ്ത്രീ സുരക്ഷയെന്ന വ്യാജേന ആന്റി റോമിയോ സ്‌ക്വാഡിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ പൊലീസുകാര്‍ സദാചാര പൊലീസാവാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര പേരുമാറ്റത്തിന് സര്‍ക്കാര്‍ തയാറായത്.
ദേശീയതലത്തില്‍ വിഷയം ചര്‍ച്ച ചെയ്തതോടെ മോദി സര്‍ക്കാറും പ്രതിരോധത്തിലായിരുന്നു. പാര്‍ക്കിലും മാളുകളിലും കോളജുകളിലുമൊക്കെ കയറിയിറങ്ങി യുവാക്കള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയാണ് പൊലീസ് ചെയ്തതെന്ന് അലഹബാദ് കോടതിയുടെ ലഖ്‌നോ ബഞ്ച് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പേരു മാറിയിട്ടുണ്ടെങ്കിലും ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനം. സേനയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.