തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സ്വപ്നാ സുരേഷ് കോടതിയില്‍.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സ്വപ്നസുരേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി രാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി. മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ജീവനു ഭീഷണി നിലനില്‍ക്കുന്നതായി അവര്‍ പറയുന്നു.
ചൊവ്വാഴ്ച നിര്‍ണായക കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെ കെ ടി ജലീല്‍ പരാതി നല്‍കിയിരുന്നു. സ്വപ്ന, പിസി ജോര്‍ജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിലാണ് സ്വപ്നം മുന്‍കൂര്‍ ജാമ്യം തേടുന്നത്.