X

ഷാര്‍ജ പുസ്തകമേളയില്‍ മുസ്‌ലിം വിദ്വേഷം പരത്തുന്ന ആര്‍എസ്എസ് ഗ്രന്ഥങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ട് യു.എ.ഇ

ഷാര്‍ജ: മുസ്‌ലിം വിദ്വേഷം പരത്തുന്ന പുസ്തകങ്ങളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആര്‍എസ്എസ് സംഘം. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ സ്റ്റാളിലെ പുസ്തകങ്ങളിലാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതിനെതിരെ പ്രവാസി മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കര്‍, പി.പരമേശ്വരന്‍ തുടങ്ങിയവരുടെ മതവിദ്വേഷം പരത്തുന്ന ഗ്രന്ഥങ്ങളും വില്‍പ്പനക്കുണ്ട്.
സ്റ്റാളില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം പുസ്തകങ്ങളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി മലയാളികള്‍ മേളയുടെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് യു.എ.ഇ മതകാര്യാലയവും സാംസ്‌കാരിക മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബുക്ക് ട്രസ്റ്റിന്റെ സഹായത്തോടെ ആര്‍എസ്എസ് ഇത്തവണ കൂടുതല്‍ സ്റ്റാളുകള്‍ മേളയില്‍ സ്ഥാപിച്ചിട്ടുണ്ട്.

chandrika: