X
    Categories: indiaNews

മുസ്്ലിം വിരുദ്ധ കലാപം; കരൗളി ജില്ലാ കലക്ടര്‍ക്ക് സ്ഥലം മാറ്റം

ജെയ്പൂര്‍: രാംനവമി ആഘോഷത്തിനിടെ മുസ്്‌ലിം വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപക അക്രമം അരങ്ങേറിയ രാജസ്ഥാനിലെ കരൗളിയില്‍ ജില്ലാ കലക്ടറെ മാറ്റി സംസ്ഥാന സര്‍ക്കാര്‍. കരൗളി ജില്ലാ കളക്ടര്‍ രാജേന്ദ്രസിങ് ശെഖാവത്ത് ഉള്‍പ്പെടെ 69 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂട്ട സ്ഥലം മാറ്റം. വകുപ്പുതല അന്വേഷണ സമിതിയില്‍ കമ്മീഷണറായാണ് രാജേന്ദ്ര ശെഖാവത്തിന്റെ പുതിയ നിയമനം. ഏപ്രില്‍ രണ്ടിന് രാംനവമി ആഘോഷത്തോടനുബന്ധിച്ച് ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെയാണ് കരൗളിയില്‍ വ്യാപക അക്രമം അരങ്ങേറിയത്.

മുസ്്‌ലിം വീടുകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയും തീവെക്കുകയുമായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുസ്്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ ബൈക്ക് റാലിക്ക് അനുമതി നല്‍കിയ ജില്ലാ ഭരണകൂടം പക്ഷേ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ യാതൊരു മുന്‍കരുതലും സ്വീകരിച്ചിരുന്നില്ല. ആവശ്യത്തിന് പൊലിസുകാരേയും വിന്യസിച്ചിരുന്നില്ല.

Test User: