X
    Categories: Newsworld

ഇസ്‍ലാം വിരുദ്ധ പരാമർശം: ശ്രീലങ്കയിൽ സന്യാസിക്ക് 9 മാസം കഠിന തടവ്

ശ്രീലങ്കയില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയ സന്യാസിക്ക് 9 മാസം കഠിന തടവ്. ഇസ്‌ലാമിനെതിരായ നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി. ഇസ്‌ലാമിനെതിരെ മോശം പരാമര്‍ശം നടത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സന്യാസി ഗണാസരക്കെതിരെ ശിക്ഷ വിധിച്ചത്.

ഇത് രണ്ടാം തവണയാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്. 2016ല്‍ നടന്ന മീഡിയ കോണ്‍ഫറന്‍സിനിടെയാണ് സന്യാസി വിദ്വേഷ പരാമര്‍ശം നടത്തിയത്. തടവ് ശിക്ഷക്ക് പുറമേ സന്യാസി പിഴയും ഒടുക്കേണ്ടി വരും. ഇതിന് പുറമേ കൊളംബോ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് 1500 ശ്രീലങ്കന്‍ റുപ്പിയ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

നിരവധി തവണ വിവാദത്തിലായ സന്യാസിനിയാണ് ഗണാസര. മുന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം മതപരമായ വൈവിധ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രീലങ്കയിലുണ്ടായിരുന്ന നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സമിതിയുടെ തലവനായിരുന്നു.

നിയമത്തില്‍ മാറ്റം വരുത്താനുള്ള സമിതിയുടെ തലവനായ ഗണാസരയെ നിയമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള സന്യാസി വിരാത്തുവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് വിരാമുത്തുവായിരുന്നു.

webdesk13: