X
    Categories: indiaNews

ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ഭീഷണി

ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ഭീഷണി. ഇന്‍ഡിഗോയുടെ 6 വിമാനങ്ങള്‍ക്കാണ് നേരെയാണ് ഭീഷണി ഉയര്‍ന്നത്. 6E 58 ജിദ്ദയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്‌ലൈറ്റ്, 6E11 ഡല്‍ഹിയില്‍ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്‌ലൈറ്റ്, 6E17 മുംബൈയില്‍ നിന്നും ഇസ്താംബൂള്‍, 6E133 പൂനെയില്‍ നിന്നും ജോധ്പൂര്‍, 6E112 ഗോവയില്‍ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണി. സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വീസുകള്‍ക്ക് നേരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം കര്‍ശന നടപടികള്‍ക്ക് നീങ്ങാനാണ് വ്യോമയാന മന്ത്രാലയങ്ങളുടെ തീരുമാനം.

ഒരാഴ്ചക്കിടെ 70 വിമാന സര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമളിലൂടെയാണ്.

 

 

webdesk17: