X

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കി മാറ്റി രക്ഷപ്പെട്ടു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫോറന്‍സിക് ലാബിലെ തടവുകാരിയായ അന്തേവാസി ചാടിപ്പോയി. മലപ്പുറം വേങ്ങര സ്വദേശി സജിത്ത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ചാടിപ്പോയത്.

ഇവരെ ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ബീഹാര്‍ സ്വദേശിനിയാണ്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.

സുരക്ഷാ ജീവനക്കാരാണ് ഇവര്‍ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധിക്യതരെ വിവരം അറിയിക്കുകയായിരുന്നു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

webdesk11: