X

റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡിലേക്കു മാറ്റാന്‍ വീണ്ടും അവസരം

നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതല്‍ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല

1. കാര്‍ഡിലെ ഏതെങ്കിലും അംഗം:

സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരന്‍

ആദായ നികുതി ദായകന്‍

സര്‍വീസ് പെന്‍ഷണര്‍

1000+ ചതുരശ്ര അടി വീട് ഉടമ

നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്‌സി ഒഴിച്ച് ) ഉടമ

പ്രൊഫഷണല്‍സ് (ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കറ്റ്, ഐ.റ്റി, നഴ്‌സ്, CA ..)

കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി

ഒരേക്കര്‍ സ്ഥലം (എസ്.ടി വിഭാഗം ഒഴികെ)

25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉള്‍പ്പെടെ)

മേല്‍ അയോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ മാര്‍ക്ക് അടിസ്ഥാനമില്ലാതെ മുന്‍ഗണനക്ക് അര്‍ഹര്‍ ആണ്

ആശ്രയ പദ്ധതി

ആദിവാസി

കാന്‍സര്‍,ഡയാലിസിസ്, അവയവമാറ്റം, ഒകഢ, വികലാംഗര്‍, ഓട്ടിസം, ലെപ്രസി ,100% തളര്‍ച്ച രോഗികള്‍

നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോര്‍സ്) കുടുംബനാഥ ആണെങ്കില്‍ (പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ കാര്‍ഡില്‍ പാടില്ല)

ഇവ കഴിഞ്ഞ് മാര്‍ക്ക് അടിസ്ഥാനത്തില്‍ മുന്‍ഗണന അനുവദിക്കും.

മാര്‍ക്ക് ഘടകങ്ങള്‍ :

1. 2009 ലെ ആജഘ സര്‍വേ പട്ടിക അംഗം/ആജഘ അര്‍ഹതയുള്ളവര്‍

2. ഹൃദ്രോഗം

3. മുതിര്‍ന്ന പൗരന്‍മാര്‍

4. തൊഴില്‍

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവര്‍

7. വീടിന്റെ അവസ്ഥ

8. സര്‍ക്കാര്‍ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

അവശത ഘടകങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍/ രേഖകള്‍ അപേക്ഷക്ക് ഒപ്പം സമര്‍പ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകള്‍:

വരുമാന സര്‍ട്ടിഫിക്കറ്റ്

ആശ്രയ വിഭാഗം:

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

ഡയാലിസിസ് ഉള്‍പ്പെടെ ഗുരുതര മാരക രോഗങ്ങള്‍ ഉള്ളവര്‍ :

ചികിത്സാ രേഖകളുടെ പകര്‍പ്പുകള്‍

പട്ടിക ജാതി /വര്‍ഗ്ഗം :

തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്

ഗൃഹനാഥ വിധവയാണെങ്കില്‍ :

വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ,നിലവിലെ പെന്‍ഷന്‍ രേഖകള്‍ ലരേ.
സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ :

വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത സര്‍ട്ടിഫിക്കറ്റ്

2009 ലെ ആജഘ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എന്നാല്‍ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത ഉള്ളവര്‍ :

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം

ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ :

വീട് നല്‍കിയ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രം

റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള കെട്ടിട വിസ്തീര്‍ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ :

പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം

2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബം ആണെങ്കില്‍ :

പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം

സ്വന്തമായി വീടില്ലെങ്കില്‍:

പഞ്ചായത്ത് സെക്രട്ടറിയുടെ ഭവന രഹിത സാക്ഷ്യപത്രം

ഭിന്നശേഷി ഉള്ളവര്‍:

ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍/ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌

webdesk14: