സിയോനി: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല. മധ്യപ്രദേശിലെ സിയോനിയില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് 15-20 പേരടങ്ങുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ രണ്ട് ആദിവാസി യുവാക്കളെ തല്ലി കൊന്നു. സാഗര്‍ സ്വദേശി സമ്പത്ത് ബട്ടി, സിമരിയ സ്വദേശി ധന്‍സ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. 15 മുതല്‍ 20 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. അക്രമികള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പരാതിക്കാരും കോണ്‍ഗ്രസും ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നും മൂന്നിനും ഇടയില്‍ കൗറെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് ദാരുണസംഭവം. 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറുപേര്‍ക്കെതിരെ കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ അര്‍ജുന്‍ സിംഗ് കക്കോഡിയയുടെ നേതൃത്വത്തില്‍ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചു. സിയോനി പൊലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദര്‍ശിച്ചു. 15-20 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പശുവിനെ കൊന്നെന്ന് ആരോപിച്ച് ഇവരുടെ വീട്ടിലെത്തിയതാണ് സംഘം ആക്രമിച്ചതെന്നും പരാതിക്കാര്‍ പറഞ്ഞു. രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റയാള്‍ ചികിത്സയിലാണ്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്.കെ മാറവി പറഞ്ഞു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരകളുടെ വീട്ടില്‍ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയിട്ടുണ്ട്- എ.സി.പി പറഞ്ഞു.
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല
Related Post