X

ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; സ്കൂളിനു നേരെ ആക്രമണം, 100 പേർ കൊല്ലപ്പെട്ടു

ഗസ്സയില്‍ വീണ്ടും ഇസ്രാഈലിന്റെ കൂട്ടക്കൊല. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ദരജ് മേഖലയിലെ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തില്‍ ഭവനരഹിതരായ ഫലസ്തീന്‍കാര്‍ അഭയം തേടിയ സ്‌കൂളിലായിരുന്നു ആക്രമണം. മൂന്നു റോക്കറ്റുകളാണ് സ്‌കൂളില്‍ പതിച്ചതെന്നും ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായെന്നും ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹമൂദ് ബസ്സല്‍ പറഞ്ഞു.

‘അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്രാഈല്‍ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി’ ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്‌കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വന്‍ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച് ഏജന്‍സി ആക്രമണത്തിനിടെ ചില മൃതദേഹങ്ങള്‍ക്ക് തീപിടിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

webdesk14: