തിരുവനന്തപുരം: സി.പി.എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചു. തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സി.പി.എം പിരിച്ചിരുന്നു.
എന്നാൽ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. എന്നാൽ ഇത് പാർട്ടിക്ക് നൽകിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.