കോഴിക്കോട് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലാണ് സംഭവം. 10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
10.30 ന് കച്ചവടക്കാര്‍ കട അടക്കാത്തതോടെ നാട്ടുകാര്‍ ബലം പ്രയോഗിച്ച് അടിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് നാട്ടുകാരെ അവിടെ നിന്ന് മാറ്റിയത്. കടകളില്‍ കയറി ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.കച്ചവടക്കാര്‍ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം
പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘര്‍ഷമുണ്ടായത്.