ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് വീണ്ടും നിയമിച്ചു

ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുുപ്പിന്റെ അദിക ചുമതലയാണ് നല്‍കിയത്.

എ.ഐ ക്യാമറ വിവാദത്തില്‍ നടന്ന അന്വേഷണത്തില്‍ കെല്‍ട്രോണിന് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മുഹമ്മദ് ഹനീഷ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു. കെല്‍ട്രോണിന് അനുകൂലമായി റിപ്പോര്‍ട്ട് കൊടുത്തതിന് പിന്നാലെ അതിവേഗം വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയായിരുന്നു.

webdesk13:
whatsapp
line