X

മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്. കഴിഞ്ഞദിവസം കൊച്ചി വെണ്ണലയില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പോലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മത വിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമൂഹത്തില്‍ കലാപം ആഹ്വാനം ചെയ്യുന്ന രീതിയിലും പ്രസംഗിച്ചതനാണ് കേസ്.
കിഴക്കോക്കട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.

Chandrika Web: