താജ്മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജ്യണൽ ഓഫീസിൽ ഇ മെയിൽ വഴിയാണ് ഭീഷണിയെത്തിയത്. സ്‌ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു സന്ദേശം. ചൊവ്വാഴ്ച രാവിലെയോടെയാണ് സന്ദേശം വന്നത്.
അതേസമയം ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് താജ്മഹലിന്റെ സുരക്ഷ ഏൽപ്പിച്ച എസിപി സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു
ഭീഷണി എത്തിയ സമയത്ത് ആയിരത്തോളം സഞ്ചാരികൾ താജ് മഹലിലുണ്ടായിരന്നു. 2021ലും താജ് മാഹലിന് നേരെ ബോംബ് ഭീഷണി വന്നിരുന്നു.