X
    Categories: indiaNews

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. സന്ദേശത്തിന് പിന്നാലെ സ്‌കൂളുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.

സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു. സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടും പുറത്തു വന്നു.

 

webdesk17: