പൂനെ: തിയേറ്ററുകളില്‍ ദേശീയഗാനത്തിനായി എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടിനെതിരെ വിമര്‍ശനവുമായി സിനിമാ താരം അനുപം ഖേര്‍. പൂനെയില്‍ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടികളിലും റസ്റ്റോറന്റുകളിലും മണിക്കൂറുകളോളം വരി നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് ദേശീയ ഗാനത്തിനായി 52 സെക്കറ്റ് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയതിനെതിരെ പലരും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ദേശീയ ഗാനത്തിനുവേണ്ടി എഴുന്നേറ്റു നില്‍ക്കുകയെന്നത് ആ വ്യക്തിയുടെ ജ്ഞാനത്തിന്റെ ഭാഗമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഖേര്‍ പറഞ്ഞു. അച്ഛനമ്മമാരെയും അധ്യാപകരേയും മുതിര്‍ന്നവരേയും കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നപോലെ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നത് രാജ്യത്തോടുള്ള ബഹുമാനമാണെന്നും ഖേര്‍ പറഞ്ഞു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതിനെതിരെ നടി വിദ്യാബാലന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.