X

ബംഗളൂരു ലഹരിക്കടത്ത്; പിടിയിലാകുന്നതിന് മുമ്പും ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചു- ഫോണ്‍ രേഖ പുറത്ത്

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്. ഇതുസംബന്ധിച്ച ഫോണ്‍ രേഖ തങ്ങള്‍ക്ക് ലഭിച്ചതായും ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായി ഫോണ്‍രേഖകള്‍ തെളിയിക്കുന്നത്.

ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്‍ താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചതായി രേഖയില്‍ നിന്ന് വ്യക്തമാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ആഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്റെ വാദം. അനൂപിന് നാട്ടില്‍ വരാന്‍ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോള്‍ അതേ അനൂപിന്റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നേരത്തെ കൂടുതല്‍ ആരോപണങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തയിരുന്നു. ബിനീഷ്​ പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ്​ അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്​. ഇവർ തമ്മിൽ ഒരുപാട്​ സാമ്പത്തിക ഇടപാടുകളാണ്​ നടന്നിട്ടുള്ളത്​. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത്​ സംബന്ധിച്ച്​ ബിനീഷ്​ മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തി​െൻറ അടിസ്​ഥാനം എന്തായിരുന്നുവെന്ന്​ വ്യക്​തമാക്കണം, ഫിറോസ്​ പറഞ്ഞു.

2015ലാണ് അനൂപ്​ ബംഗളൂരുവിൽ​ റെസ്​റ്റോറൻറ്​ ആരംഭിച്ചത്​. ഈ സമയത്ത്​ ബിനീഷ്​ അനൂപി​െന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ്​ ബിനീഷ്​ ബംഗളൂരുവിൽ ഫിനാൻസ്​ കമ്പനി ആരംഭിക്കുന്നത്​. ഇവിടെനിന്നുള്ള പണമാണോ റെസ്​റ്റോറൻറിനും മയക്കുമരുന്ന്​ ഇടപാടിനും നൽകിയതെന്ന്​ ബിനീഷ്​ മറുപടി പറയണമെന്നും​ ഫിറോസ്​ പറഞ്ഞു.

ആഗസ്​റ്റ്​ 22നാണ്​​ ബംഗളൂരുവിൽ നാർക്കോട്ടിക്ക്​ കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്​റ്റ്​​ ചെയ്​തത്​. സീരിയൽ നടി അനിഘ, ബിനീഷ്​ കോടിയേരിയുടെ അടുത്ത സുഹൃത്ത്​ മുഹമ്മദ്​ അനൂപ്​​​, റി​േജഷ്​ രവീന്ദ്രൻ എന്നിവരാണ്​ ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ്​ ഇടപാടുകാർക്ക്​ മയക്കുമരുന്ന്​ വിതരണം ചെയ്യുന്നത്​.

അനൂപ് മുഹമ്മദുമായി ബിനീഷിന്​ അടുത്തബന്ധമുണ്ടെന്ന്​ കഴിഞ്ഞദിവസമാണ്​ പി.കെ. ഫിറോസ്​ ആരോപണവുമായി രംഗത്തുവന്നത്​​. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്​. സ്വപ്​ന സരേഷ്​ ബംഗളൂരുവിൽ പിടിക്ക​പ്പെട്ട ദിവസം നിരവധി തവണയാണ്​ ബിനീഷ്​ അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ബിനീഷ്​ പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത്​ ഹോട്ടൽ വഴിയാണ്​ കച്ചവടം ഉറപ്പിക്കുന്നത്​. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ്​ കോടിയേരിയാണ്​ പണം മുടക്കിയതെന്ന്​ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോക്ക്​ മുഹമ്മദ്​ അനൂപ്​ നൽകിയ മൊഴിയിൽ പറയു​ന്നുണ്ടെന്നും ഫിറോസ്​ പറഞ്ഞു.

സ്വപ്​ന സുരേഷ്​ പിടിക്കപ്പെട്ട ജൂലൈ 10ന്​ മുഹമ്മദ്​ അനൂപിൻെറ ഫോണിലേക്ക്​ നിരവധി തവണ​ ബിനീഷ്​ കോടിയേരി വിളിച്ചിട്ടുണ്ട്​. അനൂപി​െൻറ ഫോൺ ലിസ്​റ്റിൽ സ്വർണക്കടത്ത്​ കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ജൂൺ 19ന്​ കുമരകത്ത്​ നടന്ന നൈറ്റ്​ പാർട്ടിയിൽ അനൂപും ബിനീഷ്​ കോടിയേരിയും പ​ങ്കെടുത്തതായും ഫിറോസ്​ ആരോപിച്ചു. ചിത്രം അനൂപ്​​ തന്നെ ​ ഫേസ്​ബുക്കിൽ ഷെയർ ചെയ്​തിട്ടുണ്ട്​. ബോളിവുഡിന്​ പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന്​ മാഫിയ ബന്ധമുണ്ട്​. ഇതേക്കുറിച്ച്​ സമഗ്രമായ അന്വേഷണം നടത്തണം.

ബിനീഷി​െൻറ പോസ്​റ്റുകളാണ്​ അനൂപ്​​​ ഫേസ്​ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്​റ്റംബർ 25ന്​ അനൂപി​െൻറ മറ്റൊരു ഹോട്ടൽ ഉദ്​ഘാടനത്തിന്​ ബിനീഷ്​ കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്​ബുക്കിലുണ്ട്​. ഇവർ മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട്​ അപ്പാർട്ട്​മെൻറിൽ ബിനീഷ്​ കോടിയേരി നിത്യസന്ദർശകനാണ്​. ലോക്​ഡൗൺ കാലത്ത്​ പോലും ആഴ്​ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ്​ വ്യക്​തമാക്കി.

എന്നാൽ, അനൂപിനെ വ്യക്​തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന കാര്യം അറിയില്ലെന്നുമാണ്​ ബിനീഷ് ​കോടിയേരി മാധ്യമങ്ങളോട്​ പറഞ്ഞത്​. അനൂപ്​​ അറസ്​റ്റിലായ വിവരം എനിക്ക്​ വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക്​ ഇങ്ങനെ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ്​ പിന്നീട്​ പരാജയപ്പെട്ടു.

ബംഗളൂരുവിൽ പോകു​േമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ്​​ സഹായിക്കാറു​ണ്ടെന്നത്​ സത്യമാണ്​. സ്വപ്​ന സുരേഷ്​ അറസ്​റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്​. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്​. അതൊന്നും കാര്യമാക്കുന്നില്ല എന്നുമാണ്​ ബിനീഷ്​ പറഞ്ഞിരുന്നത്​.

chandrika: