ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകളുമായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ജനം ദുരിതം അനുഭവിച്ച വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചത്.
ഇളവുകള്‍ താഴെ-
- 1989 ജനുവരി 26-ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സ്‌കൂള്‍ ടിസി തുടങ്ങിയവയും ഉപയോഗിക്കാം. - ദമ്പതികള്‍ക്ക് അവരുടെ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി.
- വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല.
- മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും.
- ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി
കൂടുതല്‍ വിവരങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് വായിക്കാം