ന്യൂഡല്‍ഹി:സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ഡല്‍ഹിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ ആനി രാജയെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരു
കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്പുത്തലി എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ചേരി ഒഴിപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അവര്‍ സ്ഥലത്തെത്തിയത്. ഗുണ്ടാസംഘം അവരെ വളഞ്ഞുവച്ച് മര്‍ദിച്ചു.