മലപ്പുറം: അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്.
2006 ഓഗസ്റ്റ് പതിനേഴിന് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ, പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ നിന്നും പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് വളരെ വലിയ സംഭാവനകളാണ് നൽകിയത്.
കോട്ടക്കൽ പറപ്പൂർ ദേശത്ത് ഒരു നാടിൻ്റെ അത്താണിയും ആത്മീയാചാര്യനുമായിരുന്ന സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ ചിന്തയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, പ്രസിദ്ധീകരണം
ആരംഭിച്ച, മാഗസിൻ ഇന്ത്യയിലെ മുൻ നിര അറബി പ്രസിദ്ധീകരണങ്ങളിലൊന്നാണ്.
ഒരു പറ്റം വിദ്യാർത്ഥികളുടെ ഒഴിവ് പിരിഡുകളിലെ ചിന്തകളായിരുന്നു അന്നഹ്ദ അറബി മാസികയെ രൂപാന്തരപ്പെടുത്തിയത്.
രാജ്യാന്തര അറബിക് സെമിനാർ, അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്, വർക്ക്ഷോപ്പുകൾ വിവിധ ദേശീയ സെമിനാറുകൾ, വിദ്യാർത്ഥികൾക്ക് അറബിക് റൈറ്റിംഗ്, ജേർണലിസം, ഡിസൈനിങ് തുടങ്ങിയ ട്രൈനിംങ് കോഴ്സുകൾ,
പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളിൽ ഏറ്റവും മികച്ചതിന് വർഷംതോറും ബെസ്റ്റ് ആർട്ടിക്കിൾ അവാർഡ്, വെബ്സൈറ്റിനോട് അനുബന്ധമായി “മുദവ്വനത്തുന്നഹ്ദ” എന്ന പേരിൽ ബ്ലോഗ് എന്നിവയും
2021 ആഗസ്റ്റ് മുതൽ 2022 ആഗസ്റ്റ് വരെ നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കും.
ഇന്ത്യക്ക് അകത്തും പുറത്തും ഭാഷാ മികവ് തെളിയിച്ചവർക്ക് മാഗസിൻ നൽകുന്ന പ്രധാന അവാർഡാണ് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്.
ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, പ്രഥമ അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്
കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന നിസാറുദ്ദീൻ അബ്ദുൽ കരീമുമാണ് അർഹരായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി. കെ.കെ.എൻ. കുറുപ്പാണ് രണ്ടാം നാഷണൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്.
തുടർന്ന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയാണ് അവാർഡ് നേടിയത്. 2021- 22 ലെ അവാർഡ് പ്രഖ്യാപനം ഉടൻ നടക്കും.
ദേശീയ അന്തർ ദേശീയ മേഖലകളിലെ പ്രമുഖർ എഴുത്തുകാരായ മാഗസിൻ, ഒരു ലക്കം പോലും മുടങ്ങാതെ തുടർച്ചയായി,
പതിനഞ്ച് വർഷം പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ ഏക മാസിക കൂടിയാണ്.