ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. രാജ്യത്ത് അഴിമതികള്‍ കര്‍ശനമായി തടയാനുള്ള കാര്യക്ഷമമായ ലോക്പാല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23 മുതല്‍ സമരം നടത്തും. ലോക്പാല്‍ ബില്‍ നിയമം നടപ്പാക്കുക, തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ലോക്പാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനു പിന്തുണ ലഭിക്കാന്‍ രാജ്യമൊട്ടാകെ യാത്ര നടത്തുമെന്നും ഹസാരെ വ്യക്തമാക്കി.
‘രാജ്യം സ്വാതന്ത്രം നേടിയിട്ട് 70 വര്‍ഷമായി. എന്നിട്ടും ദരിദ്രര്‍ ഇന്നും ദരിദ്രര്‍ തന്നെ. അഴിമതി കൊടികുത്തി വാഴുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആരുമില്ല. തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ പരാജയപ്പെടുകയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും വേതന വര്‍ദ്ധനവ് പോലും നടപ്പാക്കാനാവുന്നില്ല. ‘ അദ്ദേഹം വ്യക്തമാക്കി. അഴിമതി വിരുദ്ധ പോരാട്ടത്തിനായി മൂന്നു മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് 40 പൊതുസമ്മേളനങ്ങള്‍ നടത്തിയ ശേഷമാണ് ഹസാരെ സമരം ആരംഭിക്കുന്നത്.
നേരത്തെ തന്നോടൊപ്പം ഉണ്ടായിരുന്ന അരവിന്ദ് കെജരിവാള്‍ അഴിമതി വിരുദ്ധ സമര തത്ത്വങ്ങള്‍ക്ക് വിപരീതമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ ഇത്തവണത്തെ സമരപരിപാടിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോക്പാല്‍ നിയമം; അണ്ണാ ഹസാരെ വീണ്ടും സമരത്തിന്
Tags: Anna hasare