X
    Categories: indiaNews

അടുത്ത മാസത്തിനകം കര്‍ഷകരുടെ ആവശ്യം പരിഗണിക്കണം, അല്ലെങ്കില്‍ നിരാഹാര സത്യഗ്രഹം; അണ്ണാ ഹസാരെ

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ വന്ന് നിരാഹാര സമരം ചെയ്യുമെന്ന് അണ്ണാ ഹസാരെ. അടുത്ത മാസത്തിനകം കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം. അല്ലാത്ത പക്ഷം, സമരത്തിനിറങ്ങും-അണ്ണാ ഹസാരെ അറിയിച്ചു. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി.

നാളെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും. വരുംദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും.

പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കൊടുംശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ ഇന്ന് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ രണ്ട് ഡിഗ്രിക്ക് താഴെ താപനില എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

web desk 1: