മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെപിക്കും ആര്‍.എസ്.എസിനെതിരെയും പോരാടും. ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എകെ ആന്റണി സംസാരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോടൊപ്പമാണ് അനില്‍ ബി.ജെ.പി ആസ്ഥാനത്ത് എത്തിയത്.കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തിയത്.