അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .
അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ബി.ജെ.പി യ്ക്ക് രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാമെന്നുമാത്രം. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്പം പോലും ബാധിക്കില്ല. ഭാരതത്തിന്റെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായ എ.കെ.ആന്റണി ജീവിതാവസാനം വരെ ഒരു കോണ്‍ഗ്രസ്സുകാരനായിരിക്കുമെന്ന് ജനകോടികള്‍ക്കൊപ്പം എനിക്കും പൂര്‍ണ്ണബോധ്യമുണ്ടെന്ന് എം. എം. ഹസ്സന്‍ പറഞ്ഞു.