സിപിഎം നേതാവ് അനില്‍കുമാറിന്റെ പ്രസ്താവനയില്‍ ശക്തമായി പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇത് ആദ്യമായിട്ടൊന്നുമല്ല.. അവസാനത്തേതുമാകില്ല; ‘തട്ടമിടുന്നത് അടിമത്തവും തട്ടം അഴിക്കുന്നത് സ്വാതന്ത്ര്യവുമായി’ കപട പുരോഗമന വാദികള്‍ കാണുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുള്ള കാലത്തോളം മുസ്ലിം സ്ത്രീകളില്‍ തട്ടമിടല്‍ കുറഞ്ഞ് വരുമെന്നോ ഞങ്ങള്‍ കുറക്കുമെന്നോ അനില്‍ കുമാര്‍ പറയാതെ പറയുന്നത് മതനിഷേധികളുടെ കൊടിയും പാര്‍ട്ടിയുടെ കൊടിയും ഒന്നാണെന്ന അടിമ നയം ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹം തുറുന്നടിച്ചു.
മതനിഷേധവും മതനിരാസവും കുത്തിവെക്കുന്ന ഇത്തരം സംഘങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സ്‌പോണ്‍സര്‍ ചെയ്യുന്നവരോടാണ്
”ഇവിടെ വിശ്വാസികള്‍ക്കും ജീവിക്കണം” അദ്ദേഹം പറഞ്ഞു.