X
    Categories: keralaNews

അനില്‍ അക്കരയുടെ വെളിപ്പെടുത്തല്‍ : പിണറായി പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് കരാര്‍ യൂണിടാക്കിന് നല്‍കിയതെന്ന വെളിപ്പെടുത്തല്‍ പിണറായിയെ കുരുക്കിലാക്കുന്നു. അദ്ദേഹം ഇതുവരെ സമ്മതിക്കാത്ത ഒന്നാണിത്. ലൈഫ് മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെങ്കിലും അദ്ദേഹം അറിഞ്ഞാണ് ഇടപാട് നടന്നതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
4.5 കോടി രൂപയാണ് ഇക്കാര്യത്തില്‍ കമ്മീഷനായി മറിഞ്ഞതെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഇ.ഡിയും സിബി.ഐയും അന്വേഷണത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ കൂടിയറിഞ്ഞാണ് ഇടപാടെന്ന് സ്വപ്‌നയുടെ ചാറ്റിലൂടെ വ്യക്തമായിരുന്നു. ഏതായാലും ശിവശങ്കര്‍ അകത്തായിരിക്കെ പുതിയ തെളിവുകള്‍ പിണറായിയിലേക്കെത്തുമോ എന്നാണ് നോക്കേണ്ടത്.
അങ്ങനെയെങ്കില്‍ അകത്താകുന്നതാരൊക്കെ എന്നതും പ്രധാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ തെരഞ്ഞെടുപ്പടുത്തതോടെ ഏതുവിധേനയും അന്വേഷണം ഊര്‍ജിതപ്പെടുത്തി പ്രതികളെ അകത്താക്കാനാണ് ശ്രമിക്കുന്നത്.രാഷ്ട്രീയമായ പിന്തുണയും അവര്‍ക്കിക്കാര്യത്തിലുണ്ട്. സര്‍ക്കാരിലെ കൂടുതല്‍ പേര്‍ കുടുങ്ങാനിടയായാല്‍ ഇത് തൃശൂരിലെങ്കിലു ംതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമാകുകയും ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി ഏതുവരെ പോകുമെന്നതില്‍ സംശയമുണ്ട്. കള്ളപ്പണം കണ്ടെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും സര്‍ക്കാരോ പൊലീസോ ഇതുവരെയും അനങ്ങിയിട്ടില്ല. അതാണ് പിണറായിക്കും കേന്ദ്രത്തിന്റെ കാര്യത്തിലെ ആശ്വാസം.
അനില്‍ അക്കര പുറത്തുവിട്ട രേഖകള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതായതിനാല്‍ ഇനിയും പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ കഴിയുകയുമില്ല.

Chandrika Web: