X

500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ മോദിയെ ഉപേദശിച്ച അനില്‍ ബോക്കിലും പറയുന്നു, നടപ്പിലാക്കലില്‍ ഗുരുതര പാളിച്ചകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ സാമ്പത്തിക ചിന്തകന്‍ അനില്‍ ബോക്കില്‍ രംഗത്ത്. നോട്ട് നിരോധനമെന്ന ആശയം മോദിക്ക് നല്‍കിയ സാമ്പത്തിക വിദഗ്ധനാണ് അനില്‍ ബോക്കില്‍. മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തെറ്റായ രീതിയിലാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നോട്ട് പിന്‍വലിക്കലിന് അഞ്ചുമാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിലെ രണ്ട് മാനദണ്ഡങ്ങള്‍ മാത്രമാണ് പാലിച്ചതെന്ന് അനില്‍ ബോക്കി പറയുന്നു. ഇതൊരു പെട്ടെന്നുള്ള തീരുമാനമായിപ്പോയി. പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ തീരുമാനം ഒരിക്കലും സ്വാഗതം ചെയ്യാന്‍ കഴിയില്ല. ഇത് ജനങ്ങള്‍ക്കുമേല്‍ നിര്‍ബന്ധിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ പ്രയാസത്തിന് തന്റെ ആശയം കാരണമായെന്നും അനില്‍ ബോക്കി പറയുന്നു. നോട്ട് നിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കില്ലെന്നും കള്ളനോട്ടുകളെയാണ് ഇല്ലാതാക്കുകയെന്നും അനില്‍ബോക്കി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ബോക്കിലിന്റെ വിമര്‍ശനം.

നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച്ചക്ക് ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി ആരും പുറത്തുവിട്ടിട്ടില്ല. 2015-ലെ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയാണ് നോട്ട് പിന്‍വലിക്കല്‍ ആശയം മുന്നോട്ട് വന്നത്. പൂനൈയിലുള്ള സാമ്പത്തിക ചിന്തകനായ അനില്‍ ബാക്കിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്.

chandrika: