തൃശൂര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന അനില്‍ അക്കര എംഎല്‍എയെ ആക്രമിക്കുമെന്ന് സിപിഎം ഭീഷണി. അനിലിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് കത്തില്‍ പറയുന്നു.
ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുകൊണ്ടുവന്നത് അനില്‍ അക്കര എംഎല്‍എയാണ്. ഇത് സംബന്ധിച്ച് അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്.
അതിനിടെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തി. ആര്‍എസ്എസിന്റെ സബ് കമ്മിറ്റിയാണ് സിബിഐ എന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി എ.എ റഹീം പറഞ്ഞു. അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പിച്ചത് ഒളിക്കാനൊന്‍ ഒന്നുമില്ലാത്തതിനാലാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രിയും അന്വേഷണം സര്‍ക്കാറിനെതിരായതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.