X

ലൈഫ് മിഷന്‍ പദ്ധതി; സ്വപ്‌നയും ശിവശങ്കറും 30 കോടി കമ്മിഷന്‍ പറ്റിയെന്ന് അനില്‍ അക്കര

തൃശ്ശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ശിവശങ്കറും സ്വപ്നയും 30 കോടി കമ്മിഷന്‍ പറ്റിയെന്ന് അനില്‍ അക്കര എംഎല്‍എ. ലൈഫിലെ ഇ.ഡിയുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കാനാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശ്രമമെന്നും അനില്‍ അക്കര ആരോപിച്ചു.

നഗരഗ്രാമീണ മേഖലകളിലെ പാര്‍പ്പിട പദ്ധതിക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി അട്ടിമറിക്കാനായി പ്രീ ഫാബ് ടെക്‌നോളജി കൊണ്ടുവന്നത് ശിവശങ്കറാണ്.സി.പി.ഡബ്ല്യു.ഡി.യുടെ സാങ്കേതികാനുമതിയില്ലാതെ രണ്ട് കമ്പനികളെ മുന്നില്‍ക്കണ്ട് പ്രത്യേക ടെന്‍ഡര്‍ നടത്തിയത് യു.വി ജോസിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി വേണം. എന്നാല്‍ അതുണ്ടായില്ല.

ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. ഇതിനായി കമ്പനികളില്‍നിന്ന് 20 ശതമാനം കമ്മിഷനും ഉറപ്പിച്ചു. 100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായി 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറി. ഇതിന്റെ തെളിവുണ്ടെന്നും അവ അന്വേഷണ ഏജന്‍സിെയ ഏല്‍പ്പിച്ചെന്നും അനില്‍ അക്കര പറഞ്ഞു.

Test User: