X

‘ജയ് ശ്രീ റാം’; വ്യാജവാര്‍ത്ത നല്‍കി ദേശീയ വാര്‍ത്താ ഏജന്‍സി

പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനറുയര്‍ത്തിയതുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുവെന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് എഎന്‍ഐ ട്വീറ്റ് ചെയ്തത്.

യഥാര്‍ഥ സംഭവത്തെ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ആദ്യ ട്വീറ്റിനൊപ്പം വിവരങ്ങള്‍ തിരുത്തിക്കൊണ്ട് എഎന്‍ഐ പുതിയതായി ട്വീറ്റ് ചെയ്തു.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസില്‍ ‘ജയ് ശ്രീ റാം’ എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 ചുമത്തി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായാണ് രണ്ടാമത്തെ ട്വീറ്റ്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപത്തിന് ശ്രമിച്ചതിനാണ് കേസെന്ന് ബ്രാക്കറ്റിലും പറയുന്നുണ്ട്.

web desk 1: