അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.