X

ബിജെപിയെ തിരിഞ്ഞുകൊത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; യെദ്യൂരപ്പയുടെ പോസ്റ്റര്‍ കത്തിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്ന ബി.ജെ.പി നേതാവ് ജഗദീഷ് സി.മെത്ഗുഡിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കര്‍ണാടക ബി.ജെ.പി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച്. യെദ്യൂരപ്പയുടെ പോസ്റ്റിനു നേരെ ചെരിപ്പുകളെറിയുകയും ശേഷം തീവെക്കുകയും ചെയ്തു. ജഗദീഷ് സി മെത്ഗുഡിന് പകരം 2013ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എ വിശ്വനാഥ് ഗൗഡ പാട്ടീലാണ് മത്സരിക്കുന്നത്.

chandrika: