ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇന്ത്യാ സന്ദര്‍ശനം തുടരുന്ന ആംഗല മെര്‍ക്കല്‍ ഡല്‍ഹിയില്‍ ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇന്നലെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെര്‍ക്കല്‍ കശ്മീരിനെക്കുറിച്ച് മൗനം പാലിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അതേസമയം 17 കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചിരുന്നു.