തിരൂര്‍ നഗരസഭ പരിധിയിലെ തെക്കുമുറി പാട്ട്പറമ്പ് സ്ഥിതിചെയ്യുന്ന നമ്പര്‍ 20 അംഗനവാടിയിലെ ഹെല്‍പ്പര്‍ പാപ്പറമ്പില്‍ സുജനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അംഗനവാടിക്ക് സമീപം വീണു കിടക്കുന്നത് കണ്ട് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരൂര്‍ പൂക്കയില്‍ സ്വദേശി പാപ്പറമ്പില്‍ വിനോദിന്റെ ഭാര്യയാണ് സുജന. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.