X

അങ്കമാലി യാര്‍ഡ് നവീകരണം ആഗസ്റ്റ് 4 മുതല്‍ 12 വരെ; ട്രെയിനുകള്‍ക്കു നിയന്ത്രണം

പൂര്‍ണമായും റദ്ദു ചെയ്തവ

എറണാകുളം പാലക്കാട് മെമു (66611/12) ഈ കാലയളവില്‍ പൂര്‍ണമായും റദ്ദു ചെയ്യും.
* രാവിലെ 6 മണിക്കുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370), 09.05നുള്ള ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍ (56373), ഉച്ചക്ക് 1 മണിക്കുള്ള ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56375), 10.55നുള്ള തൃശ്ശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ 12-08-17 ന് മാത്രം പൂര്‍ണമായും റദ്ദുചെയ്യും.

ഭാഗികമായി റദ്ദ് ചെയ്തവ

ഓഗസ്റ്റ് നാല്(വെള്ളി), ആറ്(ഞായര്‍), എഴ്(തിങ്കള്‍) എന്നീ ദിവസങ്ങളില്‍ തൃശൂരെത്തിച്ചേരുന്ന നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്സ് (TrainNo. 12618) തൃശ്ശൂരില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.
ഓഗസ്റ്റ് നാല്(വെള്ളി), ആറ്(ഞായര്‍) എന്നീ ദിവസങ്ങളില്‍ (Train No. 16308) കണ്ണൂര്‍ ആലപ്പുഴ(എക്‌സിക്യൂട്ടീവ്) ചാലക്കുടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ (Train No.16307) ആലപ്പുഴ കണ്ണൂര്‍ (എക്‌സിക്യൂട്ടീവ്) ചാലക്കുടിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്യും. റിസര്‍വ്‌ചെയ്ത യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരം ന്യൂഡല്‍ഹി കേരളാ എക്‌സ്പ്രിസ്സിന് ചാലക്കുടിയില്‍ സ്‌റ്റോപ്പ് ഉള്ളതായിരിക്കും.

ഓഗസ്റ്റ് പന്ത്രണ്ട്(ശനിയാഴ്ച) (Train No. 16302/16301) ഷൊര്‍ണൂര്‍ തിരുവനന്തപുരം(വേണാട്), തിരുവനന്തപുരം ഷൊര്‍ണൂര്‍(വേണാട്) എക്‌സ്പ്രസ്സ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ഓഗസ്റ്റ് പന്ത്രണ്ട്(ശനിയാഴ്ച) (Train No.16313) എറണാകുളം കണ്ണൂര്‍ (ഇന്റര്‍സിറ്റി) എക്‌സ്പ്രസ്സ് ചാലക്കുടിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയും (Train No. 16313) കണ്ണൂര്‍ എറണാകുളം (ഇന്റര്‍സിറ്റി) സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും.

ആഗസ്റ്റ് 4 മുതല്‍ 12 വരെ പകല്‍ സമയങ്ങളില്‍ അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ പിടിച്ചിടാനും സാദ്ധ്യതയുണ്ട്.

chandrika: