X

പാലക്കാട് ടയർ കടയ്ക്ക് തീപിടുത്തം

പാലക്കാട് മഞ്ഞക്കുളം മാർക്കറ്റ് റോഡിൽ ടയർ കട തീ പിടിച്ചു. ഇന്നലെ രാത്രി 11 5നാണ് ടയർ കടയിൽ തീ പടർന്നു കയറുന്നത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. എങ്ങനെയാണ് കടയ്ക്ക് തീ പിടിച്ചതെന്ന് നിലവിൽ വ്യക്തമായിട്ടില്ല. ടയർ കടയിൽ നിന്ന് ജീവനക്കാരെല്ലാം പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കടയുടെ സമീപത്തെ കച്ചവടം നടത്തിയിരുന്ന ചിലരാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നതായി ശ്രദ്ധിച്ചത് തുടർന്ന് ഉടൻതന്നെ വ്യാപാരികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ടയർ കടയുടെ നാലോളം കടമുറകളിലേക്കാണ് ആദ്യം തീ പടർന്നു കയറിയത് പിന്നീട് കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു

webdesk12: