X
    Categories: Culture

മൈതാനത്ത് കണ്ണീരായി ആന്ദ്രേ ഗോമസ്; വിതുമ്പി സണ്‍, പാര്‍ത്ഥിച്ച് ഓറിയര്‍

ഫുട്‌ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്‍ട്ടണ്‍-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസിന്റെ കാല്‍ ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്.

പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഗോമസിനെ ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരം സോണ്‍ മിനും സര്‍ജ് ഓറിയറും ചേര്‍ന്ന് ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ബാലന്‍സ് തെറ്റിയുള്ള വീഴ്ചയിലാണ് ഗോമസിന്റെ വലത്തെ കണംകാല്‍ ഒടിഞ്ഞത്.
കാല്‍ക്കുഴയ്‌ക്കേറ്റ ഭീകരമായ ഒടിവ് കണ്ട് ഗാലറിയും ഫൗള്‍ ചെയ്ത സോണും ഓറിയര്‍ നടുങ്ങുന്നതാണ് പിന്നീട് കണ്ട്. കരച്ചിലടക്കാന്‍ പാടുപെട്ട സണ്ണിനെ ആശ്വസിപ്പിക്കാന്‍ ഇരു ടീമിലെയും താരങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും വരെ ഇടപെടേണ്ടിവന്നു. ഇതേസമയം സര്‍ജ് ഓറിയര്‍ പ്രാര്‍ഥിക്കുകയായിരുന്നു.

26 കാരന്റെ പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ മെഡിക്കല്‍ സംഘം ഗോമസിനെ ആസ്പത്രിയിലേക്ക് മാറ്റി. കാല്‍ക്കുഴയ്ക്ക് പൊട്ടലേറ്റ ആന്ദ്രേ ഗോമസിന് ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് എവര്‍ട്ടണ്‍ ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, ഗോമസിന്റെ കാലോടിച്ച ടാക്ലിങിന് നല്‍കിയ റെഡ് കാര്‍ഡ് വിവാദമാകുന്നു. മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ടോട്ടനം സ്‌െ്രെടക്കര്‍ സോണ്‍ ഹിയുങ്ങിന്റെ അപകട ടാക്ലിങ് നടന്നത്. പന്തുമായി മുന്നോട്ടു കുതിച്ച ഗോമസിനെ സണ്‍ ടാക്ലിങ്് ചെയ്യുകയും പിന്നാലെ ഓറിയര്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഫൗളിന് സോണിന് റഫറി തുടക്കത്തില്‍ യെല്ലോ കാര്‍ഡ് വിളിച്ചെങ്കിലും പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ റെഡ് ആക്കുകയും ഉണ്ടായി. കരഞ്ഞുകൊണ്ട് മുഖംപൊത്തിയാണ് സണ്‍ മൈതാനം വിട്ടത്.
എന്നാല്‍ ടാക്ലിങിലെ ഓറിയറിന്റെ ഇടപെടല്‍ റഫറി കാണാതെ പോയതാണ് വിവാദമാവുന്നത്. അസ്വാഭാവിക രീതിയിലുള്ള പരുക്കിന് കാരണം നിലത്തുവീഴുമ്പോള്‍ ഗോമസ് കാല്‍ ഓറിയര്‍ ചവിട്ടിവെച്ചതുകൊണ്ടാണെന്നാണ് വ്യക്തമാവുന്നത്. ഇത് ഭീകരമാകരമായ ടാക്ലിങായി കണ്ട് കാര്‍ഡ് നല്‍കേണ്ടിയിരുന്നെന്നാണ് വിമര്‍ശനം ഉയരുന്നത്.

എന്നാല്‍ ഗോമസിനേറ്റ പരുക്കില്‍ പരുക്കിന് കാരണമായ താരങ്ങളെ ഫുട്‌ബോള്‍ ലോകം പഴിക്കുന്നില്ല. വേദനയില്‍ പുളയുന്ന ആന്ദ്രേയെ കണ്ട് നിലവിളിച്ചുകരയുന്ന സോണും പ്രാര്‍ത്ഥനയില്‍ മുഴുകിയ ഓറിയറും മൈതാനത്ത് മാന്യതയുടെ മാതൃകയാവുകയാണ്.

അതേസമയം പരുക്കേറ്റ ഗോമസിന് സീസണിലെ മത്സരങ്ങള്‍ എല്ലാം നഷ്ടമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പരുക്ക് ഭേദമായി താരം മൈതാനത്തേക്ക് വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും.

chandrika: