മേഴ്‌സിഡസ് ബെന്‍സ് മെട്രോ തൂണിലിടിച്ച് ആന്ധ്ര മന്ത്രിയുടെ മകന്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രി ഡോ പി നാരായണന്റെ മകന്‍ നിശിതും(23) സുഹൃത്തും കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ മിഷാപ്പില്‍വെച്ചുണ്ടായ മേഴ്‌സിഡസ് ബെന്‍സ് അപകടത്തിലാണ് മരണം സംഭവിച്ചത്. കാര്‍ മെട്രോ പാലത്തിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.

അമിതവേഗതയില്‍ വന്ന കാര്‍ തൂണുകളില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ നിശിതും സുഹൃത്ത് രവി ചന്ദ്രയും മരിക്കുകയായിരുന്നു. ബിസിനസ്സുകാരനായ എം.എം കൃഷ്ണയുടെ മകനാണ് രവി ചന്ദ്ര.

chandrika:
whatsapp
line