ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റിനു മുന്നില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിറവേറ്റതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് തെലുങ്കുദേശം പാര്‍ട്ടി പ്രതിഷേധിച്ചത്. തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും പാര്‍ട്ടി നേതാക്കളും കറുത്ത വസ്ത്രമണിഞ്ഞ് ആന്ധ്രാ നിയമസഭയിലെത്തി. ആന്ധ്രാപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യേക ഹോഡ സദന സമിതി ആഹ്വാനം ചെയ്ത ബന്ദ് ആന്ധ്രാപ്രദേശില്‍ തുടരുന്നു.