പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സമസ്ത കേരള ജംഇയത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ ആദരണീയനായ പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാരുടെ വേര്‍പാട് കേരളത്തില്‍ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ നഷ്ടമാണ്.സമസ്തക്കും പോഷക ഘടകകള്‍ക്കും പാണ്ഡിത്യത്തിന്റെ നിറവും സംഘാടനത്തിന്റെ കഴിവുമുള്ള മഹത് വ്യക്തിയെയാണ് നഷ്ടമായത്.സമസ്തക്ക് ദീര്‍ഘകാലം സേവനം ചെയ്യാനും പതിറ്റാണ്ടുകളായി സമസ്തയുടെ ആദരണീയരായ നേതാക്കളുമായി വലിയ ആത്മബന്ധം സ്ഥാപിക്കുവാനും സാധിച്ച പണ്ഡിതന്‍.അദ്ധേഹത്തിന്റെ അറിവിനേയും സൂഷ്മതയേയും ശംസുല്‍ ഉലമയടക്കം ആലിമീങ്ങളും സാദാത്തുക്കളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ മദ്‌റസാ പ്രസ്ഥാനത്തിന്റെ നാനോന്മുഖമായ പുരോഗതിക്കുവേണ്ടി ത്യാഗസന്നദ്ധനായിരുന്നു അദ്ധേഹം.ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും പതിനായിരക്കണക്കിന് ഉസ്താതുമാര്‍ സേവനവും ചെയ്യുന്ന മദ്‌റസാ സംവിധാനത്തെ പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ ചോരാതെ കാലോചിതമായി പരിഷ്‌ക്കരിക്കാനും അദ്ധേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.
1935 ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക പഠനങ്ങള്‍ക്കു ശേഷംതുടര്‍ പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തിലെത്തി 1963 ല്‍ ബിരുദം കരസ്ഥമാക്കി.ശംസുല്‍ ഉലമയുടെ ശിക്ഷ്യനുമായിരുന്നു അദ്ദേഹം.1994 മുതല്‍ സമസ്ത മുശാവറ അംഗമായിരുന്നു.കാല്‍ നൂറ്റാണ്ടിലതികം കാലം വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗമാണ്.ഇതിനിടയില്‍ വിദ്യാഭ്യാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസിഡണ്ട് പദവികളിലും അദ്ധേഹം സേവകനായി.ലഭ്യമായ സ്ഥാനങ്ങളൊന്നും അലങ്കാരമായി കാണാതെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.തഖ് വയുള്ള ആജീവിതം ചെറിയ കാര്യങ്ങളില്‍ പോലും വലിയ സൂഷ്മത പുലര്‍ത്തി.കോവിഡ് കാല സാഹചര്യത്തില്‍ മദ്‌റസാ പഠന രംഗം ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു എങ്കിലും ദീനി പഠന രംഗവും ഉസ്താതുമാരുടെ ജീവിത പ്രയാസങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും അദ്ധേഹം വ്യാകുലനായിരുന്നു.
പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലേ പാണക്കാടുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു അദ്ധേഹം.മുതിര്‍ന്ന പണ്ഡിതനായതു കൊണ്ട് തന്നെ അറിവിനൊപ്പം അനുഭവ ജ്ഞാനത്തിന്റെ വെളിച്ചവും അദ്ധേഹത്തില്‍ പ്രസരിച്ചു.ഈയുള്ളവന്‍ എസ്.കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ടയിരുന്ന കാലത്ത് അദ്ധേഹവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.ആ ആത്മബന്ധത്തിന്റെ തണലില്‍ ഏറെ ഉദേശങ്ങള്‍ നല്‍കാനും അദ്ദേഹം തയ്യാറായി.നിര്‍ണായകമായ പല ഘട്ടങ്ങളിലും അഭിപ്രായമാരായാനും അദ്ധേഹത്തെ വിളിച്ചിരുന്നു.കാണുമ്പോള്‍ പരസ്പരം ദുആ കൊണ്ട് വസിയ്യത്തും ചെയ്തിരുന്ന ഒരു പണ്ഡിതന്‍ കൂടി വിടവാങ്ങിയതിന്റെ ദുഃഖം ഏറെ നാള്‍ മനസ്സിലുണ്ടാവും.
ആ നല്ല ഓര്‍മകള്‍ എന്നും നിലനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.