X
    Categories: keralaNews

കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈവശം ആയുധമുണ്ടായിരുന്നു എന്ന് സമ്മതിച്ച് സിപിഎം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നതായി സമ്മതിച്ച് സിപിഎം ജില്ലാ നേതൃത്വം. സ്വരക്ഷക്കാണ് ഇവർ ആയുധം കരുതിയതെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇരുസംഘങ്ങൾ തമ്മിലുള്ള പൂർവ്വ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും ഇവർ പരസ്പരം ആക്രമിച്ചിരുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. ഏകപക്ഷീയമായ ആക്രമണമല്ല ഉണ്ടായതെന്ന ആരോപണം ഇപ്പോൾ സിപിഎം തന്നെ സമ്മതിക്കുകയാണ്.

നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വരക്ഷയെ കരുതിയാവും കൊല്ലപ്പെട്ടവർ ആയുധം കൊണ്ടുനടന്നത് എന്നാണ് ആനാവൂർ നാഗപ്പന്റെ ന്യായീകരണം. അക്രമികളിൽനിന്ന് പിടിച്ചുവാങ്ങിയതാകാനും സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കൊല്ലപ്പെട്ട ചെറുപ്പക്കാരിൽ ഒരാൾ നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിയ കേസിൽ പ്രതിയായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും മറ്റു പാർട്ടികളിൽനിന്ന് മാറി സിപിഎമ്മിൽ എത്തിയവരാണ്. ഡിവൈഎഫ്ഐ നേതാവ് റഹീം പൊലീസ് സ്റ്റേഷനിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും നിലനിൽക്കുകയാണ്. പ്രതിഷേധമെന്ന പേരിൽ സിപിഎം കോൺഗ്രസ് ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കുന്നത് തുടരുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: