X

കൊല്ലാന്‍ ശ്രമമെന്ന് സഹമന്ത്രി അനന്ത് കുമാര്‍; കേന്ദ്രമന്ത്രിക്ക് ക്രിമിനല്‍ ചിന്താഗതിയെന്ന് സിദ്ധരാമയ്യ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വെച്ച് തന്നെ ട്രക്കിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രനൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഹെഗ്‌ഡെയുടെ ആരോപണം തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എന്നിട്ടും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് കേന്ദ്രമന്ത്രി ആരോപിക്കുന്നത് അദ്ദേഹത്തിന്റെ ക്രിമിനല്‍ ചിന്താഗതിക്ക് ഉദാഹരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘എന്റെ ജീവനെടുക്കാന്‍ ബോധപൂര്‍വ ശ്രമം നടന്നു. ഹാവേരി ജില്ലയിലെ റെനെബെന്നൂര്‍ താലൂക്കില്‍ ഹളഗേരിയ്ക്ക് സമീപം ദേശീയ പാതയില്‍ ഒരു ട്രക്ക് എന്റെ വാഹന വ്യൂഹത്തിലിടിച്ചു. ഞാന്‍ സഞ്ചരിച്ച വാഹനത്തെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും എസ്‌കോര്‍ട്ട് വാഹനത്തിലാണ് ഇടിച്ചത്. വാഹനം നല്ല വേഗത്തിലായിരുന്നതിനാല്‍ മാത്രമാണ് ഞാന്‍ രക്ഷപെട്ടത്’. ഹെട്‌ഡെ ട്വിറ്ററില്‍ കുറിച്ചു. ട്രക്ക് ഡ്രൈവറുടെ നസീറിന്റെ ചിത്രവും ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി തനിക്കെതിരായ ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തെറ്റായ ദിശയിലാണ് ട്രക്ക് ഓടിയിരുന്നതെന്നും ഇതിനു പിന്നിലെ ഗൂഡാലോചന കര്‍ണാകട പൊലീസ് പുറത്തു കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

chandrika: