മുന്‍ ചീഫ് സെക്രട്ടറിയും ബി.ജെ.പി അംഗവുമായ സി.വി ആനന്ദബോസിനെ പശ്ചിമബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു.
കേന്ദ്രസര്‍ക്കാരിലും ജോ. സെക്രട്ടറിയായിരുന്നു. ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെതുടര്ന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ക്കായിരുന്നു താല്‍കാലികചുമതല.
കോട്ടയം മാന്നാനം സ്വദേശിയാണ്. യു.എന്നിന്റെ ഹാബിറ്റാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.