ജോധ്പൂര്‍: ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ വികസനമുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍ അവര്‍ ഭ്രാന്തിന് ചികിത്സ തേടണമെന്നും ശര്‍മ പറഞ്ഞു.